ഒരു പലചരക്ക് ബിസിനസ് എങ്ങനെ തുറക്കാം?

. 1 min read
ഒരു പലചരക്ക് ബിസിനസ് എങ്ങനെ തുറക്കാം?

പലചരക്ക് ബിസിനസ് എങ്ങനെ തുറക്കാം എന്നതിനെ കുറിച്ചുള്ള സമ്പൂർണ ഗൈഡ്

പലചരക്ക് സ്റ്റോറുകൾ ഓരോ ഇന്ത്യൻ പ്രദേശത്തിന്റെയും ജീവരേഖകളാണ്. ഒരുപക്ഷെ ചിലവേറിയ മാസ്റ്റർ ഡിഗ്രികൾ ആവശ്യമില്ലാത്ത ചുരുക്കം ചില ബിസിനസുകളിൽ ഒന്നാണ് കിപലചരക്ക് സ്റ്റോർ.

അറിവും മാന്യമായ ഒരു മുതൽ മുടക്കും പിന്നെ ആഗ്രഹവും മാത്രമാണ് ഈ മഹത്തായ വിപണിയിൽ നിങ്ങളുടെ യാത്ര ആരംഭിക്കാൻ നിങ്ങൾക്കു ആവശ്യമായത്.

പലചരക്ക് സ്റ്റോറുകൾ ഒരു നിർദ്ധിഷ്ട വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ല. എന്നാൽ അവയുടെ വിപണി സാന്നിധ്യം കാരണം കനത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. പരമ്പരാഗത മാർക്കറ്റിംഗ് രീതികൾ ഈ 2020 കളിൽ ഫലപ്രദമല്ല, അതിനാൽ നിങ്ങളുടെ അറിവിനെ നവീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

അതിനു മുൻപേ ചില കാര്യങ്ങൾ ഒന്ന് നോക്കാം.

എന്താണ് പലചരക്ക് സ്റ്റോർ?

*നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായുള്ള ഒരു പൊതു കട അല്ലെങ്കിൽ മാർക്കറ്റ്/ഷോപ്പ്

*പ്രധാനമായും പലചരക്ക് സ്റ്റോറുകളിൽ ദിവസേന ഉപയോഗിക്കുന്ന സാധനങ്ങളും പലചരക്ക് സാധങ്ങളും അടങ്ങിയിരിക്കുന്നു.

*പ്രാദേശിക വ്യാപാരിക്ക് ലഭിക്കുന്ന പണത്തെ ആശ്രയിച്ചായിരിക്കും മിക്ക സ്റ്റോറുകളുടെയും വലിപ്പം.

*ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ മാത്രം നിലനിൽക്കുന്ന ഒരു ആശയമാണ് പലചരക്ക് സ്റ്റോറുകൾ.

*രാജാവാഴ്ച കാലം മുതൽക്ക് ഇന്ന് വരെ ഇത്തരം സ്റ്റോറുകൾ സുഗമമായി പ്രവർത്തിച്ചു പോരുന്നുണ്ട്. പകർച്ചവ്യാധിയുടെയും മഹാമാരിയുടെയും കാലത്ത് പോലാണ് പലചരക്ക് സ്റ്റോറുകൾ പല സൂപ്പർ മാർക്കറ്റുകളുടെയും e കമഴ്സ് വെബ്സൈറ്റുകളുടെയും വില്പനയെ മറികടന്നിട്ടുണ്ട്.

*ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആയി ഏകദേശം 15 ദശലക്ഷം പലചരക്ക് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.

പലചരക്ക് സ്റ്റോറുകളെ ലാഭകരവും നിക്ഷേപ യോഗ്യവുമാക്കുന്ന കാര്യങ്ങൾ ഇവയാണ്.

1. എളുപ്പത്തിൽ എത്തി ചേരാൻ കഴിയുന്നവയായിരിക്കും.

2. സാധാരണ ഉപഭോക്താക്കളുമായി ദീർഘകാലം ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുന്നു.

3. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ചരക്കുകളുടെ സ്റ്റോക്ക്

4. ആകർഷകമായ ഓഫറുകളും ക്രെഡിറ്റ്‌ അക്കൗണ്ട് ആനുകൂല്ല്യങ്ങളും

5. പരിധിയില്ലാത്ത ഹോം ഡെലിവറികൾ.

6. ഡിജിറ്റലും അല്ലാതെയുമുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ

7. ഉപഭോക്താളോടുള്ള പ്രത്യേക പരിഗണന.

എങ്ങനെ ഒരു പലചരക്ക് സ്റ്റോർ ആരംഭിക്കാം?

ഒരു പലചരക്ക് സ്റ്റോർ എങ്ങനെ ആരംഭിക്കാം എന്നതിന് എളുപ്പവും ഫലപ്രദവുമായ മാർഗങ്ങൾ ഏതൊക്കെയെന്നു നോക്കാം.

സ്റ്റെപ് 1 - വ്യക്തമായ ഒരു ബിസിനസ് പ്ലാൻ ഉണ്ടായിരിക്കുക.

*ചെറുതോ വലുതോ ആയ ഏതൊരു ബിസിനസും നടപ്പിലാക്കാൻ ശരിയായ ഒരു പദ്ധതി ഇല്ലാതെ പോയാൽ വളരെ പെട്ടന്ന് തന്നെ വലിയ പരാജയമായി മാറും.

*നിങ്ങൾ ലക്ഷ്യമിടുന്ന ഉപഭോക്താക്കളുടെ സാമ്പത്തിക നില മനസിലാക്കി അതിനനുസരിച്ചു സാധനങ്ങൾക്ക് വില നിശ്ചയിക്കുക. ഉപഭോകത്താക്കളുടെ ആവശ്യങ്ങളും മുൻഗണനകളും വിശകലനം ചെയ്തുകൊണ്ട് ആരംഭിക്കുക.

*അവരുടെ ആവശ്യങ്ങൾ, ഇഷ്ടങ്ങൾ, മുൻഗണനകൾ, എന്നിവ മനസിലാക്കി വ്യക്തമായ വിപണന തന്ത്രം ആവിഷ്കരിക്കുക.

*തുടക്കക്കാർ എന്ന നിലക്ക് നിങ്ങൾ നിയമിക്കുന്ന ജീവനക്കാർ കഠിനമായി പണിയെടുക്കേണ്ടതായി വരും, അത്തരക്കാരെ നിയമിക്കുക.

സ്റ്റെപ് 2 - സ്ഥലം തിരഞ്ഞെടുക്കൽ.

ഒരു പലചരക്ക് സ്റ്റോർ ആരംഭിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. തുടങ്ങുന്നതിനു മുന്നേ തന്നെ നിങ്ങളുടെ സംരംഭത്തെ വളർത്താനും തളർത്താനുമുള്ള കഴിവ് നിങ്ങളുടെ പ്രദേശത്തിനുണ്ട്.

*ഓരോ പ്രദേശത്തിനും ഒരു പ്രത്യേക തരം കസ്റ്റമർ ബേസ് ഉണ്ട് അതിന്റെ ആവശ്യങ്ങളും അതിനനുസരിച്ചു വ്യത്യസ്തമായിരിക്കും.

*നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ പ്രായത്തെ പറ്റി അറിവുണ്ടാകുക എന്തെന്നാൽ പ്രായത്തിനനുസരിച്ചു ആവശ്യങ്ങൾ മാറുന്നു. അതിനനുസരിച്ചു സാധനങ്ങൾ സ്റ്റോക്ക് ചെയ്യുക.

*നിങ്ങളുടെ പ്രദേശം ആഡംബരമുള്ളതോ യുവ കേന്ദ്രീകൃതമോ ആണെങ്കിൽ അതിനനുസരിച്ചുള്ള ചരക്കുകൾ സൂക്ഷിക്കുക.

സ്റ്റെപ് 3 - സ്റ്റോർ ആരംഭിക്കുന്നതിനുള്ള സ്ഥലം തീരുമാനമായതിനു ശേഷം നിങ്ങളുടെ അടുത്ത ലക്ഷ്യം പ്രതിദിന ഉപഭോക്താക്കളെ മനസിലാക്കുക എന്നതായി മാറുന്നു.

* അവർ ഇടയ്ക്കിടെ വാങ്ങാൻ സാധ്യതയുള്ള വസ്തുക്കൾ എന്തൊക്കെയാണ്.

* സാധാരണയായി നിങ്ങളുടെ സ്റ്റോറിൽ നിന്നും 1 - 2 കിലോമീറ്റർ വരെയാണ് നിങ്ങളുടെ മാർക്കറ്റ്.

* പുതുതായി വികസിച്ച നഗര പ്രദേശങ്ങളിൽ വിപണി കണ്ടെത്തുക എന്നത് താരതമ്യേനെ എളുപ്പമാണ്. കൂടുതൽ പ്രദേശം കാണാൻ കഴിയുമെന്നതും പുതുതായി നിർമിച്ചതിനാൽ കുറഞ്ഞ വിലക്ക് കൂടുതൽ സ്ഥലം ലഭിക്കുമെന്നതും ഗുണങ്ങളാണ്.

സ്റ്റെപ് 4 - നിങ്ങളുടെ നിക്ഷേപം കണക്കാക്കുക. സ്ഥലവും വിതരണക്കാരെയും ചരക്കുകളും  ജീവനക്കാരെയും തീരുമാനിക്കുമ്പോൾ നിക്ഷേപങ്ങൾ മറന്നു പോകരുത്.

* നിങ്ങൾ ചെറിയ തോതിലുള്ള ഒരു സ്റ്റോർ ആരംഭിക്കുകയാണെങ്കിൽ കുറഞ്ഞ സ്റ്റാഫും പരിമിതമായ സ്റ്റോക്കുകളും ആയിരിക്കും ഉത്തമം

* സ്ഥലം, വാടക, സാധനസാമഗ്രികൾ, വൃത്തിയായി അടുക്കിയ എയർ കണ്ടീഷൻ ചെയ്ത മുറികൾ എന്നിവക്ക് വ്യത്യസ്ത അളവിൽ നിക്ഷേപം ആവശ്യമാണ്. ശരാശരി ഒരു സ്റ്റോർ തുടങ്ങാൻ കുറഞ്ഞത് 50000 മുതൽ 2 ലക്ഷം വരെ ആവശ്യമായി വന്നേക്കാം.

സ്റ്റെപ് 5 - നിങ്ങളുടെ സ്റ്റോർ ഡിജിറ്റയ്‌സ് ചെയ്യുക.

* പകർച്ചവ്യാധിയുടെ നടുവിൽ നിന്നു വലിയ നഷ്ടം കൂടാതെ അതിജീവിക്കാൻ കഴിഞ്ഞ രണ്ടു മേഖലകൾ ആണ് പലചരക്ക് സ്റ്റോറുകളും അടിയന്തിര മരുന്നുകൾക്കായുള്ള ഫാർമസികളും.

* സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ഭാഗമായി ആളുകൾ പുറത്ത് ഇറങ്ങുന്നത് കുറച്ചപ്പോൾ പലരും ഓൺലൈൻ ഷോപ്പുകൾ തിരഞ്ഞെടുക്കാൻ ആരംഭിച്ചു.

* നിങ്ങളുടെ സ്റ്റോർ ഡിജിറ്റയ്‌സ് ചെയ്യുക എന്നതുകൊണ്ട് ബിസിനെസ്സിനായും ഹോം ഡെലിവറിക്കയും വാട്സ്ആപ് ഉപയോഗിക്കുക എന്നത് മാത്രമല്ല, okshop പോലുള്ളവയെ ഉപയോഗപ്പെടുത്തി നിങ്ങളുടെ ഡെബിറ്റ് ക്രെഡിറ്റ്‌ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും സാധിക്കും.

സ്റ്റെപ് 6 - എല്ലാ ലൈസെൻസുകളും പെർമിറ്റുകളും കരസ്തമാക്കുക.

ഇന്ത്യയിൽ ഒരു പലചരക്ക് കട തുറക്കുന്നതിനു ചില നിയമങ്ങളും ലൈസെൻസുകളും ഉണ്ട്. അവൻ പാലിക്കാൻ നമ്മൾ നിർബന്ധിതരുമാണ്. താഴെ പറയുന്നവയാണ് ആ പെർമിറ്റുകൾ.

* ഷോപ്പ് ആൻഡ് എസ്റ്റബ്ലിഷ്മെന്റ് രെജിസ്ട്രേഷൻ.

* ഫുഡ് ലൈസെൻസ്

* എന്റിറ്റി രെജിസ്ട്രേഷൻ

വിവിധ നികുതി ആനുകൂല്ല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും റിവേഴ്‌സ് ടാക്സേഷൻ ഒഴിവാക്കുന്നതിനുമായി GST യുടെ കീഴിൽ രജിസ്റ്റർ ചെയ്യുക.

നിങ്ങളുടെ വാർഷിക വിറ്റുവരവ് 20 ലക്ഷ കവിഞ്ഞാൽ GSTIN അല്ലെങ്കിൽ തത്തുല്യമായ 15 അക്ക തിരിച്ചറിയൽ നമ്പർ കരസ്തമാക്കുക.

സ്റ്റെപ് 7 - വീക്കെൻഡ് തന്ത്രം

കൂടുതൽ സമയം തുറന്നിരിക്കുകയും അവശ്യ സാധനങ്ങൾ എപ്പോൾ വേണമെങ്കിലും ലഭിക്കും എന്നതും ഉപഭോക്താക്കളിൽ വിശ്വാസം സൃഷ്ടിക്കുന്നു.

*വരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും സ്റ്റോർ തുറന്നു വെക്കുക എന്നതാണ് വാരാന്ത്യ തന്ത്രം.

*വാരാന്ത്യ തന്ത്രത്തിലൂടെ വിശ്വസ്ഥരായ ഉപഭോക്താക്കളെ ലഭിക്കുന്നു.

സ്റ്റെപ് 8 - എതിരാളികളെ അറിയുക

സ്റ്റോർ തുറക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനും മുൻപ് അടുത്തുള്ള സമാനമായ സ്റ്റോറുകൾ സന്ദർശിക്കുക.

* അവരുടെ സ്റ്റോറിന്റെ ഘടനയും സ്റ്റോക്ക് ചെയ്തിരിക്കുന്ന ചരക്കുകളും എന്താണ് എന്ന് അറിയുക.

* നിങ്ങളുടെ അവസരങ്ങൾ വിലയിരുത്തുകയും പുതിയ തന്ത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക.

* എതിരാളികളെ പറ്റി പഠിച്ച് മാർക്കറ്റിങ്ങിനു അവരുപയോഗിക്കുന്ന തന്ത്രങ്ങൾ മനസിലാക്കുക.

സ്റ്റെപ് 9 - അധിക സേവനങ്ങൾ

* ആകർഷകമായ സ്റ്റോർ രൂപകല്പന ചെയ്യുന്നത് മുതൽ സൗജന്യ ഹോം ഡെലിവറി നൽകുന്നത് വരെ അധിക സേവങ്ങളിൽ പെടുന്നു.

* നിങ്ങളുടെ കടയെ മറ്റുകടകളിൽ നിന്നു വേർതിരിക്കുന്ന ഏതെങ്കിലും സാധനമോ സേവനമോ കണ്ടെത്തുക.

* ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകുക.

* ചില ബ്രാന്റുകളെ പ്രചരിപ്പിക്കുന്നതും ചിലപ്പോൾ ഗുണകരമായേക്കും.

സ്റ്റെപ് 10 - ആകർഷകമായ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുക.

നിങ്ങളുടെ പ്രദേശത്തു നിങ്ങൾ തുടക്കക്കാരൻ ആയിരിക്കുന്നിടത്തോളം ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായും വില്പന ക്രമാനുഗതമായി വർധിപ്പിക്കുന്നതിനും നിങ്ങൾ വിവിധ രീതികൾ അവലംബിക്കേണ്ടതായി വരും.

* എല്ലാ ചെറുകിട വൻകിട ബിസിനെസുകൾക്കും പരസ്യം വളരെ പ്രധാനമാണ്, നിങ്ങളുടെ സ്റ്റോർ ആളുകൾ അംഗീകരിക്കുന്നതിനു അറിവുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തുക.

* ഒരു പ്രാദേശിക ഇന്ത്യൻ വിപണിയിൽ അറിയപ്പെടാൻ ഏറ്റവും മികച്ച മാർഗ്ഗമാണു വാക് പ്രചാരണം, അതിനായി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഉപയോഗപ്പെടുത്തുക.

* പ്രാദേശിക പത്രങ്ങളിൽ ആകർഷകമായ പരസ്യം കൊടുക്കുക.

* സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്യുക, ആകർഷകമായ ഓഫറുകൾ കൊടുക്കുക.

ഗ്രോസറി ബിസിനസ് ഇന്ത്യയിൽ ലാഭകരമാണോ?

ഒരു കിരാനാ സ്റ്റോർ ബിസിനസ് മോഡൽ ഉണ്ടാക്കുമ്പോൾ, അരി, ആട്ട, പരിപ്പ്, ഷാംപൂ, സോപ്പുകൾ തുടങ്ങിയ അടിസ്ഥാന സാധനങ്ങൾകുറഞ്ഞ വിലക്ക് മൊത്തവിതരണക്കാരിൽ നിന്നുമെടുക്കാൻ ശ്രദ്ധിക്കുക.

ഇതൊരു മത്സരമേഖലയാണ് എന്നാൽ മുകളിൽ പറഞ്ഞ ടിപ്പുകൾ പിന്തുടരുന്നത് നിങ്ങളുടെ വിപണിക്ക് പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ വളർച്ച കൈവരിക്കാൻ സഹായിക്കും.

നിരന്തരമായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

ചോദ്യം :- എങ്ങനെ ഒരു പലചരക്ക് സ്റ്റോർ ബിസിനസ് ആരംഭിക്കാം?

ഒരു പലചരക്ക് സ്റ്റോർ ബിസിനസ് ആരംഭിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

*ഒരു ശക്തമായ ബിസിനസ് പ്ലാൻ ഉണ്ടായിരിക്കുക.

*സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ്.

*ഉപഭോകത്താക്കളെ മനസിലാക്കുക.

*നിക്ഷേപങ്ങൾ കണക്കാക്കുക.

*സ്റ്റോർ ഡിജിറ്റയ്‌സ് ചെയ്യുക.

*എല്ലാവിധ ലൈസെൻസുകളും പെർമിറ്റുകളും കരസ്തമാക്കുക.

*വാരാന്ത്യ തന്ത്രം ഉപയോഗിക്കുക.

*എതിരാളികളെ അറിയുക.

*അധിക സേവനങ്ങൾ നൽകുക.

*ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും കൊടുക്കുക.

ചോദ്യം :- പലചരക്ക് ബിസിനസ് ലാഭകരമാണോ?

കിരാനാ ബിസിനസ് ഒരു ദീർഘകാല ലാഭം കിട്ടുന്ന ബിസിനസ് ആണ്.

ചെറിയ  തോതിൽ ആരംഭിക്കുന്നത് നിങ്ങൾക്ക് വിപണി സാഹചര്യങ്ങൾ അനുഭവിക്കാൻ അവസരം  നൽകുകയും പരാജയ സാധ്യത കുറക്കുകയും ചെയ്യും.

ചോദ്യം :- ഒരു ചെറിയ പലചരക്കുകട എങ്ങനെ തുടങ്ങാം?

ചെറിയ ഒരു പലചരക്ക് കട തുടങ്ങുന്നതിനു നിങ്ങൾ ചെയ്യേണ്ടത്

*  അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുക

*  നിക്ഷേപകനെ കണ്ടെത്തുകയോ വായ്പ തരപ്പെടുത്തുകയോ ചെയ്യുക.

*  വാടകക്ക് ഒരു ഇടം കണ്ടെത്തുക.

വ്യക്തമായ ലാഭം ലഭിക്കുന്നതിനു മുന്നേ അധികം ജീവനക്കാരെ നിയമിക്കുന്നത് ഒഴിവാക്കുക.

*വിശ്വാസയോഗ്യമായ വിതരണക്കാരെ കണ്ടെത്തുക.

*വ്യത്യസ്ത ബ്രാന്റുകളെ പ്രൊമോട്ട് ചെയ്യുക.

ചോദ്യം :- പലചരക്ക് സ്റ്റോർ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

നിങ്ങളുടെ വീടുകളിലേക്ക് ആവശ്യമായ ഒട്ടുമിക്ക സാധനങ്ങളും ലഭിക്കുന്ന ചെറിയ ഡിപ്പാർട്മെന്റൽ സ്റ്റോർ ആണ് കിരാനാ സ്റ്റോർ.

ചോദ്യം :- കിരാന എന്നതിന്റെ അർത്ഥം എന്താണ്?

കിരാന എന്നത് ഹിന്ദിയിൽ ഉത്ഭവിച്ച ഒരു വാക്ക് ആണ്. കുടുംബങ്ങൾ നടത്തുന്ന പലചരക്കു കട എന്നതാണ് ഇതിന്റെ അർത്ഥം.

ചോദ്യം :- പലചരക്ക് സ്റ്റോറുകൾ അതിജീവിക്കുമോ?

മഹാമാരി കാലത്ത് വളർച്ച പ്രാപിച്ച ചുരുക്കം ചില ബിസിനസുകളിൽ ഒന്നാണ് പലചരക്ക് സ്റ്റോറുകൾ.

അതിനാൽ തന്നെ ഏതൊരു കാലത്തും കാലാവസ്ഥയിലും പലചരക്ക് സ്റ്റോറുകൾ നിലനിൽക്കും.

ചോദ്യം :- പഴം/പച്ചക്കറി കട ഇന്ത്യയിൽ ലാഭകരമാണോ?

* അതെ, ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വിതരണവും ഇന്ത്യയിൽ എന്നെന്നും മുൻപന്തിയിലുള്ള ബിസിനസ് തന്നെയാണ്

* കൃത്യമായ നിക്ഷേപവും മാർക്കറ്റ് വിവരങ്ങളും കട ആരംഭിച്ചു ഏതാനും മാസങ്ങൾക്കകം തന്നെ ലാഭം കൊയ്യാൻ സന്നദ്ധമാക്കും

ചോദ്യം :- കിരാന/ പലചരക്ക് സ്റ്റോർ എന്നതിന് ഇംഗ്ലീഷിൽ എന്ത് പറയും?

കിരാനയ്ക്ക് ഇംഗ്ലീഷിൽ ഗ്രോസറി എന്നോ ജനറൽ പ്രൊവിഷൻസ് സ്റ്റോർ എന്നോ പറയാം

ഇന്ത്യയിൽ കിരാന എന്നാൽ ഡെയിലി സപ്ലൈസ് എന്നോ ലോക്കൽ ഡിപ്പാർട്മെന്റ് സ്റ്റോർ എന്നോ പറയാം

ചോദ്യം :- പലചരക്ക് സ്റ്റോറുകൾക്ക് ആവശ്യമായ ലൈസെൻസുകൾ ഏതൊക്കെയാണ്?

*എന്റിറ്റി രെജിസ്ട്രേഷൻ

*ഫുഡ്‌ ലൈസെൻസ്

*ഷോപ്പ് ആൻഡ് എസ്റ്റബ്ലിഷ്മെന്റ് രെജിസ്ട്രേഷൻ

*FSSAI ലൈസെൻസ്

ചോദ്യം :- ഇന്ത്യയിൽ പലചരക്ക് കടകളുടെ ലാഭം എത്രത്തോളമാണ്?

* സ്റ്റോർ കപ്പാസിറ്റി മാറ്റി നിർത്തിയാൽ ലാഭം ഏതാണ്ട് 5% മുതൽ 25% വരെയാണ്

* പലചരക്ക് കട വളരെ ഫലഭൂയിഷ്ഠമായ കച്ചവടമാണെന്നത് കൊണ്ടുതന്നെ വിദേശ ബ്രാൻഡുകളും നാടൻ ബ്രാൻഡുകളും ഒരേപോലെ സാധാരണക്കാരന്റെ വിപണിക്കായി മത്സരിക്കുകയാണ്

ചോദ്യം :- പലചരക്ക് എങ്ങനെയാണു പ്രവർത്തിക്കുന്നത്?

പൊതുവെ മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്രെഡിറ്റ് അധിഷ്ഠിത സംവിധാനത്തിൽ സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നു.

പലചരക്ക് സ്റ്റോറുകൾക്കായുള്ള സാധനങ്ങൾ ക്രെഡിറ്റ്‌ അടിസ്ഥാനത്തിൽ വാങ്ങുകയും ലാഭം കിട്ടുമ്പോൾ തിരികെ നൽകുകയും ചെയ്യുന്നു.

ചോദ്യം :- ഒരു ഓൺലൈൻ പലചരക്ക് സ്റ്റോർ ആരംഭിക്കുന്നത് എങ്ങനെ?

ഓൺലൈൻ ബിസിനസ് ആരംഭിക്കുന്നതിനും  നിയന്ത്രിക്കുന്നതിനും നിരവധി ഘട്ടങ്ങൾ ഉണ്ട്.

ഇ കമഴ്സ് വെബ്സൈറ്റുകളുമായി സഹകരിക്കുന്നതിനു പകരം നിങ്ങളുടെ സ്റ്റോർ ഡിജിറ്റയ്‌സ് ചെയ്യുന്നത് നന്നായിരിക്കും.

നിങ്ങളുടെ ബിസിനസ് ഓൺലൈനിൽ സൗജന്യമായി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് okshop അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. ഇതിൽ നിങ്ങൾക്ക്

കാറ്റലോഗ് ഉണ്ടാക്കാം

വാട്സാപ്പിൽ ചിത്രങ്ങളും വിവരങ്ങളും അയക്കാം

പയ്മെന്റുകൾ ചെയ്യാം

പ്രതിദിന വില്പന നിരീക്ഷിക്കാം

ഒന്നിലധികം ഭാഷ ഉപയോഗിക്കാം.

ഉപഭോക്തൃ സൗഹൃദ വിനിമയതലം സൃഷ്ടിക്കാം.

ചോദ്യം :- ഒരു പലചരക്കു കടയിൽ എത്ര പണം നിക്ഷേപിക്കണം?

ഇന്ത്യയിൽ ലൈസെൻസ് വാടക പ്രൊവിഷൻസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ പ്രാരംഭ ഘട്ടത്തിൽ നിങ്ങളുടെ കിരാനാ സ്റ്റോർ സ്റ്റാർട്ടപ്പ് ചെലവ് ഏകദേശം 50000 രൂപ വരെ പ്രതീക്ഷിക്കാം.

ചോദ്യം :- ഇന്ത്യയിൽ എത്ര പലചരക്ക് സ്റ്റോറുകൾ ഉണ്ട്?

വിവിധ സർവേകൾ പ്രകാരം ഇന്ത്യയിൽ 12 ലക്ഷത്തോളം പലചരക്ക് സ്റ്റോറുകൾ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ലാഭാകരമായ ഒരു ബിസിനസ് ആണിത്.